കെഇ ഇസ്മായീലിന്റെ പരസ്യ പ്രതികരണം; നടപടിയുമായി പാർട്ടി

പാർട്ടി നിലപാടിനെതിരെ സംസാരിച്ച കെഇ ഇസ്മായീലിനെതിരെ നടപടി. സംഭവത്തിൽ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അതൃപ്തി പ്രകടിപ്പിച്ചുവെന്ന് കാനം രാജേന്ദ്രൻ അറിയിച്ചു. ദേശീയ എക്‌സിക്യൂട്ടീവിനെ അസംതൃപ്തി അറിയിക്കാനും നേതൃത്വം തീരുമാനച്ചിട്ടുണ്ട്.
പാർട്ടി പ്രതിനിധിയായി എൽഡിഎഫിൽ പങ്കെടുക്കുന്നതിൽ നിന്നും കെഇ ഇസ്മായീലിനെ ഒഴിവാക്കി. എൽഡിഎഫ് യോഗത്തിൽ ഇനി പങ്കെടുക്കുക കാനം രാജേന്ദ്രനും, ഇ ചന്ദ്രശേഖരനും, പന്ന്യൻ രവീന്ദ്രനും മാത്രമായിരിക്കും.
മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച തീരുമാനം ശരിയായിരുന്നുവെന്ന് പാർട്ടി എക്‌സിക്യൂട്ടീവ് വിലയിരുത്തിയതായും കാനം പറഞ്ഞു. ഇസ്മായീൽ ഗുരുതര അച്ചടക്കലംഘനം നടത്തിയതായി പാർട്ടി എക്‌സിക്യൂട്ടീവിൽ വിമർശനം ഉയർന്നുവെന്നും കാനം കൂട്ടിച്ചേർത്തു.
cpi against KE Ismail
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here