കമന്റടിച്ച യാത്രക്കാരനെ കൊണ്ട് കാലുപിടിപ്പിച്ച് എയര്‍ഹോസ്റ്റസ്

ഡ്യൂട്ടി സമയത്ത് തന്നെ കമന്റടിച്ച യുവാക്കളെ കൊണ്ട് കാല് പിടിപ്പിച്ച് എയര്‍ ഹോസ്റ്റസ്. ഹൈദ്രാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇന്റിഗോ എയര്‍ലൈന്‍സിന്റെ എയര്‍ഹോസ്റ്റസാണ് പൂവാലന്മാരെ കൊണ്ട് കാല് പിടിപ്പിച്ചത്. രണ്ട് പേരാണ് എയര്‍ഹോസ്റ്റസിനെ കമന്റടിച്ചത്. യുവതി ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പിന്നാലെ നടന്ന് ക്ഷമ പറഞ്ഞ യുവാക്കളോട് കാലില്‍ പിടിച്ച് മാപ്പ് പറയാന്‍ എയര്‍ഹോസ്റ്റസ് തന്നെയാണ് നിര്‍ദേശിച്ചത്. മദ്യ ലഹരിയില്‍ ചെയ്തതാണ് ക്ഷമിക്കണം എന്നാണ് യുവാക്കള്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ കാല് പിടിച്ച് മാപ്പ് അപേക്ഷിക്കുകയായിരുന്നു.
Female Staff makes two drunkards fall at her Feet for Misbehaving
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here