പാക് വ്യോമതാവളത്തിന് നേരെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ആക്രമണം

പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ വ്യോമതാവളമായ തുർബത്തിലെ പിഎൻഎസ് സിദ്ദിഖിന് നേരെ ആക്രമണം. വ്യോമതാവളത്തിൽ ഒന്നിലധികം സ്‌ഫോടനങ്ങളും വെടിവയ്പും ഉണ്ടായതായി പാക് മാധ്യമ റിപ്പോർട്ടുകൾ. ഏറ്റുമുട്ടൽ മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്നതായും വിവരം. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം നിരോധിത ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ (BLA) മജീദ് ബ്രിഗേഡ് ഏറ്റെടുത്തു.
ബലൂചിസ്ഥാനിലെ ചൈനീസ് നിക്ഷേപത്തോടുള്ള എതിർപ്പാണ് ആക്രമണത്തിന് കാരണമെന്ന് BLA. ചൈനയും പാകിസ്ഥാനും മേഖലയിലെ വിഭവങ്ങൾ ചൂഷണം ചെയ്യുകയാണ്. തങ്ങളുടെ അംഗങ്ങൾ വ്യോമതാവളത്തിൽ നുഴഞ്ഞുകയറിയതായും BLA അവകാശപ്പെടുന്നു. കൂടാതെ, ചൈനീസ് ഡ്രോണുകളും വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഒരു ഡസനിലധികം പാക് സൈനികർ കൊല്ലപ്പെട്ടതായും BLA അവകാശപ്പെട്ടു.
ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ തുർബത്തിലെക്കുള്ള റോഡുകൾ അടച്ചു. ഫ്രോണ്ടിയർ കോർപ്സ് ഉദ്യോഗസ്ഥരുടെ ഒരു വലിയ സംഘം വ്യോമതാവളത്തിലേക്ക് എത്തുന്നുണ്ട്. തുർബത്തിലെ ഹോസ്പിറ്റലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുഴുവൻ ഡോക്ടർമാരോടും ഉടൻ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാൻ ജില്ലാ ഹെൽത്ത് ഓഫീസർ കെച്ച് നിർദ്ദേശം നൽകി. ബിഎൽഎ മജീദ് ബ്രിഗേഡ് ഈ ആഴ്ച തുർബത്തിൽ നടത്തുന്ന രണ്ടാമത്തെയും ഈ വർഷം നടത്തുന്ന മൂന്നാമത്തെയും ആക്രമണമാണിത്.
Story Highlights : Pakistan’s second-largest naval air station in Turbat under attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here