അടിയന്തരഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് വിദഗ്ദ്ധ പരിശീലനം നേടിയ സന്നദ്ധ സംഘടന

സംസ്ഥാനത്ത് അടിയന്തരഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് വിദഗ്ദ്ധ പരിശീലനം നേടിയ സന്നദ്ധ സംഘടനയ്ക്ക് രൂപം നല്‍കുന്നു. ലോകത്തെ തന്നെ ഏറ്റവും മികച്ച ദുരന്ത നിവാരണ സേനയായ ക്യൂബയുടെ മാതൃകയിലാണ് കേരളത്തിലും സന്നദ്ധ സേന ഒരുങ്ങുന്നത്. പ്രകൃതി ദുരന്തങ്ങളും, മറ്റ് അപകടങ്ങളും, ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ പോലീസിനും ഫയര്‍ഫോഴ്സിനും മുമ്പായി രക്ഷാപ്രവര്‍ത്തനം നടത്താനാണ് സേനയെ ഉപയോഗിക്കുക.
വിയ്യൂരിലെ സിവില്‍ ഡിഫന്‍സ് അക്കാദമിയിലാണ് പരിശീലനം. ജില്ലതോറും മൂവായിരും യുവാക്കളെ പരിശീലിപ്പിക്കാനാണ് നീക്കം. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടേയും, ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടേയും ഫണ്ട് ഉപയോഗിച്ചാണ് പരിശീലനം. 50മണിക്കൂറാണ് പരിശീലനം. മുന്നറിയിപ്പ് വിലയിരുത്തല്‍, സെര്‍ച്ച് ആന്റ് റെസ്ക്യൂ, ജനക്കൂട്ടത്തെ നിയന്ത്രിക്കല്‍, ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷ, പുനരധിവാസം എന്നീ മേഖലയിലാണ് പരിശീലനം നല്‍കുന്നത്. കളക്ടര്‍മാര്‍ക്കാണ് സേനയുടെ ചുമതല. 18നും 45നും മധ്യേ പ്രായമുള്ള ആരോഗ്യമുള്ളവര്‍ക്ക് അവസരം നല്‍കും.
rescue team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here