Advertisement

ഇടുക്കിയിൽ വിനോദസഞ്ചാരി ഒഴുക്കിൽപ്പെട്ടു; നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി

June 8, 2025
1 minute Read

ഇടുക്കിയിൽ ഒഴുക്കിൽപ്പെട്ട വിനോദസഞ്ചാരിയെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് ഇന്നലെയാണ് യുവാവ് അപകടത്തിൽപ്പെട്ടത്. യുവാവിനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തമിഴ്നാട് മധുരയിൽ നിന്നെത്തിയ നാലംഗ സംഘത്തിൽപ്പെട്ട ഒരാളാണ് അപകടത്തിൽപ്പെട്ടത്. സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി യുവാവ് വെള്ളച്ചാട്ടത്തിന് അടിയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബാക്കി മൂന്ന് പേരും ബഹളം വെച്ചതോടെ സമീപത്തുള്ള നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തുകയിരുന്നു.

വടം കെട്ടി പുഴയിലേക്ക് ഇറങ്ങിയ നാട്ടുകാരൻ അതിസാഹസികമായ ശ്രമത്തിലൂടെയാണ് യുവാവിനെ രക്ഷിച്ചത്. അതിസാഹസികമായി വടം കെട്ടി പുഴയിൽ ഇറങ്ങി യുവാവിനെ രക്ഷിക്കുന്ന നാട്ടുകാരൻ ദൃശ്യങ്ങൾ പുറത്തുവന്നു.

മഴ ശക്തമായ പശ്ചാത്തലത്തിൽ ഈ പ്രദേശത്തേക്കുള്ള യാത്ര നേരത്തെ നിരോധിച്ചിരുന്നെങ്കിലും, പിന്നീട് മഴ കുറഞ്ഞതോടെ സഞ്ചാരികൾ വീണ്ടും എത്തുകയായിരുന്നു.

Story Highlights : Tourist swept away in Idukki, locals rescue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top