ഐഎഫ്എഫ്‌കെ മീഡിയ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും

ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന 22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മീഡിയ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും. റിപ്പോർട്ടു ചെയ്യാനെത്തുന്ന മാധ്യമപ്രതിനിധികൾ 24 ന് അകം
ഓൺലൈനായി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവരുടെ പേരു വിവരം അടങ്ങിയ ലിസ്റ്റ് സ്ഥാപനത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് സാക്ഷ്യപ്പെടുത്തി നവംബർ 28ന് വൈകുന്നേരം അഞ്ചു മണിക്കു മുമ്പ് പി.ആർ.ഡി പ്രസ് റിലീസിൽ എത്തിക്കണം. (മാധ്യമ പ്രവർത്തകന്റെ പേര്, സ്ഥാപനത്തിന്റെ പേര്, തസ്തിക, ഇമെയിൽ, രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ എന്നിവ സാക്ഷ്യപത്രത്തിലുണ്ടാവണം).
ഫ്രീലാൻസ് പത്രപ്രവർത്തകർ ഓൺലൈനായി രജിസ്റ്റർ ചെയ്ത ശേഷം വാർത്തകൾ നൽകുന്ന മാധ്യമ സ്ഥാപനത്തിന്റെ മേധാവിയുടെ കത്ത് നൽകണം.
മാധ്യമപ്രവർത്തകർക്കുള്ള പാസ് ഡിസംബർ നാലിന് വിതരണം ചെയ്യും.
IFFK media registration begins today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here