ചവറയിലെ സംഘര്‍ഷം; എസിപിയെ മാറ്റി

ചവറയിലെ സിപിഎം എസ്ഡിപിഐ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ കരുനാഗപ്പള്ളി എസിപിയെ താത്കാലികമായി ചുമതലയില്‍ നിന്നും മാറ്റാന്‍ തീരുമാനം. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പൊലീസിനു വീഴ്ച പറ്റിയെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണ് നടപടി. ക്രെംബ്രാഞ്ച് എസിപി എ.അശോകനാണ് പകരം ചുമതല. ഇരു പാര്‍ട്ടികളുടെയും ജാഥകള്‍ ഒരേ ദിശയില്‍ കടത്തിവിട്ടതാണ് സംഘര്‍ഷത്തിന് കാരണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിരുന്നു. ജാഥയ്ക്ക് ആവശ്യത്തിന് പൊലീസുകാരെ നിയോഗിച്ചില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സിപിഎം ചവറ ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള റെഡ് വൊളണ്ടിയര്‍ മാര്‍ച്ചും എസ്ഡിപിഐയുടെ ജാഥയും ഒരുമിച്ച് എത്തിയതും ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിന് സമീപം സംഘര്‍ഷമുണ്ടാകുന്നതും. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുയായിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here