ജിമിക്കി കമ്മല്‍ യുട്യൂബില്‍ കണ്ടത് അഞ്ചുകോടി പേര്‍

‘എന്റമ്മേടെ ജിമിക്കി കമ്മൽ, എന്റച്ഛൻ കട്ടോണ്ടു പോയേ’, ഇത് പാടാത്ത, കേള്‍ക്കാത്ത ഒരാളുപോലും ഇല്ലെന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാകില്ല. കാരണം ഈ പാട്ടിന്റെ തമിഴ്, ഗുജറാത്തി എന്ന് വേണ്ട അറബി വേര്‍ഷന്‍ വരെ എത്തിയിട്ടുണ്ട്. ആഗസ്റ്റ് 17ന് യുട്യൂബില്‍ എത്തിയ ഈ ഗാനം ഇതിനോടകം കണ്ടത് അഞ്ച് കോടി പേരാണ്. സത്യം ഓഡീയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. വെളിപാടിന്റെ പുസ്തകത്തിലെ മറ്റു പാട്ടുകൾക്കൊന്നും കിട്ടാത്ത സ്വീകരണമാണ് ജിമിക്കി കമ്മലിനു കിട്ടിയത്.50,031,751 പേരാണ് യുട്യൂബില്‍ ഈ ഗാനം കണ്ടത്.
ജിമിക്കി കമ്മലിന്റെ ഓഡിയോ ഉപയോഗിച്ച് ചെയ്ത മറ്റു വീഡിയോകൾക്കും വൻ സ്വീകരണമാണ് യുട്യൂബിലും മറ്റു സമൂഹ മാധ്യമങ്ങളിലും ലഭിക്കുന്നത്. ജിമിക്കി കമ്മൽ പാട്ടിന് ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഡാന്‍സ് ചെയ്തതും വൈറലായിരുന്നു. അനിൽ പനച്ചൂരാനാണ് വരികളെഴുതി ഷാൻ റഹ്മാൻ ഈണമിട്ട ‘ജിമിക്കി കമ്മൽ’ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നാണ്.
jimikki kammal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here