Advertisement

ജിമിക്കി കമ്മല്‍ ഫെയിം ഷെറിലിന്റെ പുതിയ വീഡിയോ

April 13, 2018
0 minutes Read
sheril

ജിമിക്കി കമ്മല്‍ പാട്ട് ഹിറ്റായതിനൊപ്പം മെഗാ ഹിറ്റായ ഒരു ടീച്ചറുണ്ട്. ഷെറില്‍ ജി കടവന്‍. ജിമിക്കി കമ്മല്‍ വരികള്‍ക്കൊപ്പം ഷെറിലും  സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും  നടത്തിയ ഡാന്‍സ് യു ട്യൂബില്‍ ഹിറ്റാവുകയും ഒപ്പം നിരവധി ചാനലുകളിലും പൊതു വേദികളിലും പ്രത്യക്ഷപ്പെടുകകൂടി ചെയ്തു ഷെറില്‍. കളമശ്ശേരി രാജഗിരി കോളേജിലെ അധ്യാപികയായ ഷെറിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു. അതിന് പിന്നാലെയാണ് ഷെറിലിന്റെ വീഡിയോ ആല്‍ബം പുറത്ത് വന്നിരിക്കുന്നത്. ബുള്ളറ്റ് ഓടിച്ച് വിദേശിയായ സുഹൃത്തിനൊപ്പം കറങ്ങി നടക്കുന്ന വീഡിയോയാണിത്.

ഐറിന മിഹാല്‍കോവിച്ച് എന്ന വിദേശ വനിതയാണ് ഷെറിലിനൊപ്പം ഈ ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. ദെയര്‍ ഈസ് നോ ഗുഡ് ബൈ എന്നാണ് വീഡിയോ ആല്‍ബത്തിന്റെ പേര്. ശ്യാം കുമാറാണ് സംവിധായകന്‍. 4കെയില്‍ ചിത്രീകരിച്ചിരിക്കുന്ന ആല്‍ബത്തിന്റെ ഛായാഗ്രാഹകന്‍ ശ്രീകാന്ത് ഈശ്വറാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top