ലക്ഷ്മി എന്ന് നാലു വയസ്സുകാരി ഉത്തരാഖണ്ഡിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബ്രാന്റ് അമ്പാസിഡറാണ്; ആ കഥ ഇങ്ങനെ

ഒരു പഴത്തൊലിയിലൂടെ രാജ്യത്തിനുതന്നെ മാതൃകയായ നാലു വയസ്സുകാരി പെണ്‍കുട്ടിയുടെ ജീവിതം ചര്‍ച്ചയാകുന്നു. മലിനമായ ചേരിയില്‍ ജനിച്ചുവളര്‍ന്ന ലക്ഷ്മി എന്ന നാലുവയസ്സുകാരി പെണ്‍കുട്ടി ഇപ്പോള്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഹല്‍ദ്വാനി മുനിസിപ്പല്‍ കോര്‍പ്പോറേഷന്‍റെ ബ്രാന്‍ഡ് അംബാസഡറാണ്. ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഈ കുഞ്ഞ് ചെയ്ത മാതൃകാപരമായ പ്രവൃത്തിയാണ് കുട്ടിയെ ഈ പദവിയിലേക്ക് ഉയര്‍ത്തിയത്.
സംഭവം ഇങ്ങനെയാണ് :-
ഇക്കഴിഞ്ഞ ഒക്ടോബര്‍ 31ന് ഹല്‍ദ്വാനി യിലെ രാംലീലാ മൈതാനത്ത് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ ജയന്തി ആഘോഷങ്ങള്‍ നടക്കുകയായി രുന്നു. നേര്‍സറി മുതല്‍ മുതിര്‍ന്ന ക്ലാസുകളില്‍ ഉള്ള കുട്ടികളും നാട്ടുകാരുമെല്ലാം സദസ്സിലുണ്ടായി രുന്നു. എല്ലാവര്‍ക്കും ജ്യൂസും , പഴവും വിതരണം ചെയ്തശേഷം ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ സദസ്സ് മുഴുവന്‍ എഴുന്നേറ്റ് അക്ഷമരായി നിന്നു. സദസ്സിലിരുന്ന ലക്ഷ്മി എന്ന നാലുവയസ്സു കാരിയും ആദരവോടെ എഴുന്നേറ്റു നിന്നു. ലക്ഷമിക്ക് പഴം മുഴുവന്‍ കഴിക്കാനായില്ലാ യിരുന്നു.ദേശീയ ഗാനം അവസാനിച്ച ശേഷം കയ്യിലിരുന്ന പഴം ബാക്കി കഴിച്ചു. പിന്നീട് പഴത്തൊലിയും കയ്യിലെ പേപ്പര്‍ ഗ്ലാസുമായി മൈതനത്തിന്റെ അരുകിലായി സ്ഥാപിച്ചിരുന്ന ദൂരെയുള്ള ചവറ്റു കുട്ടയില്‍ നിക്ഷേപിച്ച് അവള്‍ തിരികെ തന്‍റെ കസേരയില്‍ വന്നിരുന്നു. ഇത് ആരും പറഞ്ഞു കൊടുത്തു ചെയ്തതല്ല.
വേദിയിലും സദസ്സിലുമിരുന്ന ആയിരത്തോളം ആളുകളില്‍ ഒരാള്‍പോലും ഗ്ലാസോ, പഴത്തൊലി യോ ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുകയുണ്ടായില്ല. അവരവരിരുന്ന സീറ്റിനടുത്തും മൈതാനത്തിന്‍റെ മറ്റു ഭാഗങ്ങളിലുമായാണ് ആളുകള്‍ അവയെല്ലാം വലിച്ചെറിഞ്ഞത്.
ലക്ഷ്മിയുടെ ഈ നടപടി സദസ്സിലുള്ള പലരും കണ്ടിരുന്നെങ്കിലും കമ്മിഷണര്‍ ശ്രീ ഹര്‍ബീര്‍ സിംഗ് പ്രത്യേകം അത് ശ്രദ്ധിക്കുകയും കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ച് “ഈ കുട്ടിയെക്കണ്ട് നിങ്ങള്‍ പഠിക്കണമെന്ന് ആളുകളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു’”. തുടര്‍ന്ന് മുഴുവന്‍ ആളുകളും ഉടനടി തങ്ങളുടെ വേസ്റ്റ്കള്‍ മുഴുവന്‍ പെറുക്കി ചവറ്റുകുട്ടകളില്‍ നിക്ഷേപിച്ചു.
കാലില്‍ ചെരുപ്പ് പോലുമില്ലാതിരുന്ന ലക്ഷമിയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ചെയര്‍മാനും കമ്മിഷണറും ചേര്‍ന്ന് ലക്ഷമിയെ ഹല്‍ദ്വാനി കോര്‍പ്പോറേഷന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി അപ്പോള്‍ത്തന്നെ പ്രഖ്യാപിക്കുകയും ലക്ഷമിക്ക് പുതുവസ്ത്രങ്ങളും ,ചെരുപ്പുകളും വാങ്ങി നല്‍കുകയും ചെയ്തു. ലക്ഷ്മിയുടെ പഠനച്ചെലവ് മുഴുവന്‍ ഇനി കോര്‍പ്പോറേഷനാണ് വഹിക്കുക. ഒപ്പം ചേരിവിട്ടു കോര്‍പ്പോറേഷന്‍ വക സ്ഥലത്ത് അവള്‍ക്കും കുടുംബത്തിനും പുതിയ വീട് വച്ചുനല്‍കും. പിതാവിനോ മാതാവിനോ കോര്‍പ്പോറേഷന്‍ തല്‍ക്കാലം ദിവസവേതനത്തില്‍ ജോലിനല്‍കും.
ലക്ഷ്മി ഇനി നഗരത്തിലെ ശുചിത്വത്തിന്റെ മാതൃകയായിരിക്കും. കോര്‍പ്പോറേഷന്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളിലും , സെമിനാറുകളിലും ലക്ഷ്മിക്ക് പങ്കെടുക്കാന്‍ വാഹനം വിട്ടുനല്‍കും കൂടാതെ പ്രത്യേക പുരസ്ക്കാരങ്ങളും നല്‍കുന്നതായിരിക്കും. ലക്ഷ്മിക്ക് കമ്മിഷണര്‍ അയ്യായിരം രൂപ പാരിതോഷികം നല്‍കി കോര്‍പ്പോറേഷന്‍ വക വാഹനത്തിലാണ് വീട്ടിലെത്തിച്ചത്.
നിഷ്കളങ്കയായ ലക്ഷ്മി എന്ന ബാലിക നമ്മുടെ വിദ്യാര്‍ഥി സമൂഹത്തിനൊപ്പം രാജ്യത്തിന് തന്നെ ഒരുത്തമ മാതൃകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here