മുരുകന്റെ മരണം; പ്രതിപട്ടികയിൽ ആറ് ഡോക്ടർമാരും

തമിഴ്‌നാട് സ്വദേശി മുരുകൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ആറ് ഡോക്ടർമാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർ ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.
കൊല്ലം മെഡിട്രിന, മെഡിസിറ്റി എന്നിവയിലെ ഡോക്ടർമാരും പ്രതികളാകുമെന്നാണ് സൂചന. കിംസ്, എസ് യുടി, റോയൽ ആശുപത്രികളെ കേസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസിൽ 45 സാക്ഷികളാണുളളത്. കേന്ദ്ര മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഗുരുതരമായി പരിക്കേറ്റ മുരുകൻ ചികിത്സ കിട്ടാതെ മരിച്ചത്.
murukan death
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here