വോട്ടിങ്ങ് മെഷീനിൽ ക്രമക്കേട്; പോളിങ് തടസ്സപ്പെട്ടു

വോട്ടിംഗ് മെഷീനിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഉത്തർപ്രദേശിൽ പോളിംഗ് തടസ്സപ്പെട്ടു. ആദ്യഘട്ട പ്രാദേശിക തെരഞ്ഞെടുപ്പിലാണ് കൃത്രിമം കണ്ടെത്തിയത്. ബിഎസ്പി സ്ഥാനാർത്ഥിക്ക് ചെയ്ത വോട്ട് ബിജെപിക്ക് ലഭിക്കുന്നതായി ഒരു വോട്ടർ മനസ്സിലാക്കിയതോടെയാണ് സംഭവം പുറത്തായത്.
ബുധനാഴ്ച ആരംഭിച്ച തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലാണ് മീറത്തിലും ആഗ്രയിലും തിരിമറി നടന്നതായി കണ്ടെത്തിയത്.
ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് ആർക്ക് ചെയ്താലും ബിജെപിക്ക് ലഭിക്കുന്ന വിധത്തിൽ യന്ത്രം ക്രമീകരിച്ചിരുന്നതായി പ്രതിപക്ഷപാർടികൾ ചൂണ്ടിക്കാട്ടിയിരുന്നു.
irregularities in voting machine up polling stopped
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here