ജൂലി 2 നഗ്മയുടെ ജീവിതകഥയോ ?

1990കൾക്കും 2000 ത്തിനുമിടയിൽ അഭ്രപാളികളിൽ ജീവിച്ച ഒരു അഭിനേത്രിയുടെ കഥയാണ് ജൂലി 2 എന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അണിയറപ്രവർത്തകർ പേര് വെളിപ്പെടുത്തിയിരുന്നില്ല.
എന്നാൽ നടിയെ കുറിച്ചുള്ള നിരവധി സൂചനകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ബോളിവുഡ് സിനിമയിലെ ഖാൻമാർക്കൊപ്പം അരങ്ങേറ്റം കുറിച്ച നടി എന്നാൽ തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
ആരായിരിക്കും ഈ നടി എന്നതരത്തിൽ വൻ ചർച്ചകൾക്കാണ് ജൂലി 2 ന്റെ അണിയറപ്രവർത്തകരുടെ വെളിപ്പെടുത്തൽ വഴിവെച്ചത്. നിരവധി താരങ്ങളുടെ പേരിലേക്ക് അന്വേഷണങ്ങൾ നീണ്ടെങ്കിലും ഒടുവിൽ ഇത് എത്തിനിൽക്കുന്നത് നഗ്മയുടെ പേരിലാണ്.
സൽമാൻ ഖാൻ നായകനായെത്തിയ ബാഗിയിലൂടെയാണ് താരം സിനിമയിൽ തുടക്കം കുറിച്ചത്. പിന്നീട് തെന്നിന്ത്യൻ സിനിമാ ലോകത്തെ മിന്നുംതാരമായി മാറി നഗ്മ. നഗ്മയും ശരത് കുമാറും തമ്മിലുള്ള പ്രണയവും ശരതിന്റെ ഭാര്യ വിവാഹ മോചനം നേടിയതുമൊക്കെ വിവാദമായിരുന്നു. ആ ബന്ധത്തിൽ നിന്ന് പിൻവാങ്ങിയ നഗ്മ പിന്നീട് രവി കിഷനുമായി പ്രണയത്തിലായി. പിന്നീട് ബോജ്പുരി സിനിമകളിലും താരം അഭിനയിച്ചിരുന്നു.
എന്നാൽ ജൂലി 2 നെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു നഗ്മയുടെ പ്രതികരണം. പത്മാവതി കാരണം ജൂലി 2 ലേക്ക് ജനങ്ങളുടെ ശ്രദ്ധയെത്തുന്നില്ലെന്നും, ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാനാകാം ജൂലി 2 ന്റെ അണിയറ പ്രവർത്തകർ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും നഗ്മ പറഞ്ഞു.
ദീപക് ശിവദാസാനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2004 ൽ പുറത്തിറങ്ങിയ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ജൂലി 2. റായ് ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. നേഹ ധൂപിയയായിരുന്ന ആദ്യ ഭാഗത്തിലെ നായിക. ചിത്രത്തിൽ ഗ്ലാമറസ് രംഗങ്ങൾ കൂടുതൽ ഉള്ളതിനാൽ നേഹ രണ്ടാം ഭാഗത്തിൽ നിന്ന് പിന്മാറിയതോടെയാണ് റായ് ലക്ഷ്മിയ്ക്ക് നറുക്ക് വീണത്.
is julie 2 life story of nagma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here