Advertisement

കേന്ദ്ര സർക്കാരിന്റെ അടുത്ത നീക്കം ചെക്ക് ബുക്ക് നിരോധനം ?

November 24, 2017
0 minutes Read
modi govt plans to ban cheque books too

ഡിജിറ്റൽ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെക്ക് ബുക്കുകൾ നിരോധിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു എന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ രാജ്യത്ത് അടുത്തെങ്ങും ചെക്ക് ബുക്ക് നിരോധിക്കാൻ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സമീപഭാവിയിൽ തന്നെ ചെക്ക് ബുക്കിന് നിരോധനം ഏർപ്പെടുത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞിരുന്നു.

എന്നാൽ, കേന്ദ്രസർക്കാർ അത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിക്കുന്നേയില്ലെന്ന് ധനമന്ത്രാലയം ട്വിറ്റർ സന്ദേശത്തിലൂടെ ഉറപ്പിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top