Advertisement

ആശുപത്രി മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി; ദുരിതത്തിലായി നൂറോളം ജീവനക്കാർ

November 25, 2017
Google News 1 minute Read
chalakkudy ccmk hospital shutdown without prior notice

ചാലക്കുടി സിസിഎംകെ ആശുപത്രി മുന്നറിയിപ്പുകളില്ലാതെ അടച്ചുപൂട്ടിയതായി പരാതി. ഇതോടെ ദുരിതത്തിലായത് നൂറു കണക്കിന് ജീവനക്കാരും അവരുടെ കുംടുംബങ്ങളുമാണ്.

സാധാരണ നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ആശുപത്രിയുടെ പ്രവർത്തനം നവംബർ 15 നാണ് മുന്നറിയിപ്പുകളില്ലാതെ മാനേജ്‌മെന്റ് അവസാനിപ്പിച്ചത്. സാധാരണ രീതിയിൽ അന്ന് ജോലിക്കെത്തിയ ജീവനക്കാരുടെ ഫോണുകളിലേക്ക് അവസാന നിമിഷമാണ് പ്രവർത്തനം അവസാനിപ്പിക്കുകയാണന്ന് കാണിച്ച് മാനേജ്‌മെന്റ് മെസേജ് അയച്ചത്. അന്നേ ദിവസം സർജറി കഴിഞ്ഞ് കിടക്കുന്ന രോഗികളെ വരെ ആശുപത്രി അധികൃതർ തെറ്റിദ്ധരിപ്പിച്ച് നിർബന്ധപൂർവ്വം ഡിസ്ചാർജ് ചെയ്ത് മറ്റു ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന രോഗികൾ പോലും ആശുപത്രി അധികൃതരുടെ നടപടി മൂലം വളരെ ബുദ്ധിമുട്ടിയാണ് മറ്റു ആശുപത്രികളിലേക്ക് മാറിയത്.

വിവരം അറിഞ്ഞെത്തിയ നഴ്‌സസ് അസോസിയേഷൻ ഭാരവാഹികളോടും നാട്ടുകാരോടും ചാലക്കുടി എംഎൽഎയോടും ആശുപത്രി അധികൃതർ സംസാരിക്കുകയും തുടർന്ന് നവംബർ 19 ഞായാറാഴ്ച്ച 3 മണിക്ക് ചർച്ച നടത്താമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ ആശുപത്രി അധികൃതരുടെ ആവശ്യപ്രകാരം നിശ്ചയിച്ച ചർച്ചയായിട്ട് പോലും മുൻ നിശ്ചയിച്ച പ്രകാരം മുൻസിപ്പാലിറ്റി അധികൃതരും ജനപ്രതിനിധികളും എത്തിയിട്ടും ആശുപത്രി അധികൃതർ ചർച്ചയ്ക്ക് എത്തിയില്ല. ഒടുക്കം ആശുപത്രി ഉടമയുടെ ബന്ധുക്കളെത്തി ചർച്ചയ്ക്ക് എത്തില്ലെന്ന വിവരം കത്തു വഴി നൽകുകയായിരുന്നു. തുടർന്ന് ചർച്ച എങ്ങുമെത്താതെ വഴിമുട്ടുകയും ചെയ്തു.

വേതന വർധനവോ മറ്റു ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രതിഷേധമോ ആശുപത്രിയ്‌ക്കെതിരെ ഇല്ലെന്നിരിക്കെ പൊടുന്നനെ മാനേജ്‌മെന്റ് ആശുപത്രിയുടെ പ്രവർത്തനം അവസാനിപ്പിച്ചത് ദുരിതത്തിലാക്കിയത് നൂറോളം വരുന്ന ജീവനക്കാരെയാണ്. ഞായറാഴ്ച്ച തീരുമാനിച്ചിരുന്ന ചർച്ചയിലായിരുന്നു ആശുപത്രിയിലെ ജീവനക്കാരുടെ പ്രതീക്ഷ. എന്നാൽ മാനേജ്‌മെന്റ് ചർച്ചയോട് മുഖം തിരിച്ചതോടെ ജീവനക്കാർ പെരുവഴിയിലായിരിക്കുകയാണ്. മുൻസിപ്പാലിറ്റി അധികൃതരും പിന്നീട് ചർച്ചയ്ക്കായി മുൻകൈ എടുക്കാത്തതും ജീവനക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്. ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു.

 

chalakkudy ccmk hospital shutdown without prior notice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here