ബാംഗളൂരില്‍ ദുരഭിമാന കൊല; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ അച്ഛന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി

അന്യജാതിക്കാരനെ പ്രണയിച്ച മകളെ അച്ഛന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരു നെലമംഗലയിലാണ് സംഭവം. ലക്ഷ്മീ ദേവിയെയാണ് പിതാവ് ചിക്കനരസിംഹയ്യ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇയാള്‍ കത്തിച്ച് കളഞ്ഞു.
ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 22 ആണ് കേസിനാസ്പദമായ സംഭവം. മൂന്നുമാസം മുന്‍പ് ലക്ഷ്മീ നാരായണ എന്ന യുവാവുമായി ഒളിച്ചോടിയിരുന്നു. പിന്നീട് പെണ്‍കുട്ടി വീട്ടിലേക്ക് തിരികെയെത്തിരുന്നു. യുവാവിനെ ഇനി കാണരുതെന്ന താക്കീത് വകവയ്ക്കാത്തതാണ് കൊലപാതകത്തിന് കാരണം.
ആഴ്ചകളോളം പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന സമീപവാസികള്‍ ത്യാമഗൊണ്ടള്ളി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാന കൊല പുറത്തുവന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here