ജപ്പാൻ മേള നവംബർ 30 ന്

കേരളവും ജപ്പാനും തമ്മിലുള്ള വ്യാവസായിക ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ജപ്പാൻ മേളയ്ക്ക് കൊച്ചി വേദിയാകുന്നു. നവംബർ 30 മുതൽ ഡിസംബർ മൂന്നു വരെയാണ് മേള.
ഇന്തോ ജപ്പാൻ ചേംബർ ഓഫ് കോമേഴ്‌സ്, കേരള (ഇൻജാക്ക്) ആണ് സംഗമം സംഘടിപ്പിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ജപ്പാൻ മേളയാണ് ഇത്.
ഐ.ടി., ടൂറിസം, റോബോട്ടിക്‌സ്, ആയുർവേദം, സമുദ്രോത്പന്നം, ഭക്ഷ്യോത്പന്നം, ഇലക്ട്രിക്കൽ ഇലട്രോണിക്‌സ് ഉത്പന്നങ്ങൾ, റബ്ബർ, നാളികേരം, കയർ ഉത്പന്നങ്ങൾ എന്നീ മേഖലകളിലെ ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് അവസരമൊരുക്കുന്നതാണ് മേള. ‘ബ്രാൻഡ് ജപ്പാൻ’ എന്ന ആശയം കേരളത്തിൽ പ്രചരിപ്പിക്കാനും മേളയിലൂടെ ലക്ഷ്യമിടുന്നു.
japan mela begins on nov 30 in kochi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here