വരുന്നു മോഹന്‍ലാല്‍-ഷാജികൈലാസ്- രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ ഒരു ഉശിരന്‍ ചിത്രം

റെഡ് ചില്ലീസിന് ശേഷം മോഹന്‍ലാലും ഷാജി കൈലാസും, അഞ്ച് വര്‍ഷത്തിന് ശേഷം രഞ്ജി പണിക്കറും ഷാജികൈലാസും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രഞ്ജി പണിക്കറും നായകന് മോഹന്‍ലാലുമാണ്. ഇതാദ്യമായാണ് ഈ കൂട്ട്കെട്ട് സിനിമയില്‍ ഒന്നിക്കുന്നത്. 2009 ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലിസിലാണ് മോഹന്‍ലാലും ഷാജികൈലാസും അവസാനമായി ഒന്നിച്ചത്.2012 മമ്മൂട്ടിയെ നായകനാക്കി ദ കിംഗ് ആന്റ് കമ്മീഷണറായിരുന്നു ഷാജി കൈലാസിനോടൊപ്പം രഞ്ജിപണിക്കര്‍ ചെയ്തത്.
ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ചിത്രത്തിന് പേരിട്ടിട്ടില്ല. കര്‍ണാടകയിലാണ് ചിത്രീകരണം. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here