പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം

പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം രൂക്ഷം. രണ്ടാഴ്ച്ചയോളമായി തത്സ്ഥിതി തുടരുകയാണ്. പ്രതിഷേധത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ പ്രതിഷേധക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരേ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും തീയിട്ടും കല്ലേറു നടത്തിയും പ്രതിഷേധക്കാര്‍ രംഗത്തുണ്ട്. രാജ്യത്ത് സ്വകാര്യ ചാനലുകള്‍ക്കും സാമൂഹ്യ മാദ്ധ്യമങ്ങള്‍ക്കും വിലക്ക് തുടരുകയാണ്. ഫെയ്‌സ്ബുക്ക്,ട്വിറ്റര്‍,യൂട്യുബ് പോലുള്ള സമൂഹമാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.
pakistan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here