ഷഫിന്‍ ജഹാന്‍ ഡല്‍ഹിയിലേക്ക് തിരിച്ചു

ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. നാളെ വൈകിട്ട് മൂന്ന് മണിയോടെയാണ് ഹാദിയയുടെ മൊഴി സുപ്രീം കോടതി കേള്‍ക്കുന്നത്. വിവാഹം റദ്ദാക്കി മാതാപിതാക്കളോടൊപ്പം വിട്ടശേഷം ഹാദിയയെ മാസങ്ങള്‍ക്ക് ശേഷമാണ് ഷഫിന്‍ ഹാദിയ നാളെ കോടതിയില്‍ വച്ച് കാണാന്‍ പോകുന്നത്. രണ്ട് അഭിഭാഷകരോടൊപ്പമാണ് ഷഫിന്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്.
ഇന്നലെയാണ് ഹാദിയയെ ഡല്‍ഹിയിലെത്തിച്ചത്. തനിക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ഹാദിയ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. ഡല്‍ഹി കേരള ഹൗസില്‍ കനത്ത സുരക്ഷയിലാണ് ഹാദിയയെ പാര്‍പ്പിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here