നിവിനെ ഞെട്ടിച്ച് കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനില്‍ സൂര്യയും ജ്യോതികയും

നിവിനെ ഞെട്ടിച്ച് കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് സെറ്റില്‍ താരദമ്പതികളായ സൂര്യയും ജ്യോതികയും എത്തി. മംഗലാപുരത്തെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഇവരെത്തിയത്. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി.റോഷന്‍ ആന്‍ഡ്രൂസിന്റെ 36വയതിനിലേ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക വിവാഹ ശേഷം സിനിമയിലേക്ക് തിരികെ വന്നത്. സിനിമയ്ക്ക് ആശംസ നേര്‍ന്നതിനോടൊപ്പം തന്നെ കേക്ക് മുറിച്ച് സന്തോഷവും പങ്കുവെച്ചാണ് താരദമ്പതികള്‍ യാത്രയായത്.രാമാടി എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
ചിത്രങ്ങള്‍ കാണാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here