ശാസ്താംകോട്ടയില്‍ കെഎസ്ആര്‍ടിസി, സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

ശാസ്താംകോട്ടയില്‍ കെഎസ്ആര്‍ടിസി, സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.ഇന്നലെ രാവിലെ ഏഴിനോടെ ശാസ്താംകോട്ടയ്ക്കും കോടതിമുക്കിനുമിടയിലാണ് അപകടം. കമ്പി തുളച്ചു കയറി യാത്രക്കാരിയുടെ കൈയ്ക്ക് ഗുരുതര പരിക്കേറ്റു.
പത്തനംതിട്ടയില്‍ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി വേണാടു ബസിലേക്ക് ദിശ തെറ്റി വന്ന സ്വകാര്യബസ് ഇടിച്ചുകയറുകയായിരുന്നു. സ്വകാര്യബസിന്റെ സൈഡ് കമ്പി വേണാട് ബസിന്റെ മുന്‍ഗ്ലാസ് തുളച്ച് പത്തനംതിട്ട തട്ട മാമൂട് കരിനാട്ട് ഹൗസില്‍ ശാന്തമ്മയുടെ വലതുകൈയില്‍ തുളച്ചുകയറി.
ഇടിയേ തുടര്‍ന്ന് വേണാട് ബസിന്റെ വശത്തെ ചക്രങ്ങള്‍ ഓടയില്‍ പതിച്ചു.
ഓടയ്ക്ക് ആഴം കുറവായതും ബസ് മറിയാതിരുന്നതിനാലും വന്‍അപകടം ഒഴിവായി. സ്വകാര്യബസിന്റെ മത്സര ഓട്ടമാണ് അപകടം ഉണ്ടാക്കിയതത്രെ. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ശാസ്താംകോട്ട പോലീസ് കേസെടുത്തു.