Advertisement

ദിലീപ് ഇന്ന് ദുബായിലേക്ക്

November 27, 2017
Google News 1 minute Read
dileep

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപ് ഇന്ന് ദുബായിലേക്ക് പോകും. കോടതിയുടെ പ്രത്യേക അനുമതി പ്രകാരമാണ് ദിലീപ് വിദേശത്തേക്ക് പോകുന്നത്. ഭാര്യ കാവ്യാ മാധവനും, മകള്‍ മീനാക്ഷിയും ദീലിപിനൊപ്പം ദുബായിലേക്ക് പോകുന്നുണ്ട്. ഇന്ന് അങ്കമാലി കോടതിയില്‍ എത്തി പാസ്പോര്‍ട്ട് കൈപ്പറ്റിയ ശേഷമാണ് ദിലീപ് ദുബായിലേക്ക് പോകുക. തന്റെ റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനാണ് ദിലീപ് പോകുന്നത്.

എന്നാല്‍ ഈ വിദേശ യാത്രയെ സംശയത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ വിദേശത്തേക്ക് മാറ്റിയെന്ന സംശയമാണ് അന്വേഷണ സംഘത്തിന് ഉള്ളത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ഇതു വരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ദുബായിയാത്രയെ അതീവ സംശയത്തോടെയാണ് പോലീസ് നോക്കിക്കാണുന്നത്. ഇക്കാരണം തന്നെയാണ് വിദേശയാത്ര അനുവദിക്കരുന്ന് കാട്ടി പോലീസ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

dileep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here