പാലാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ വേദിയില്‍ ഇന്ന് ഗായിക ചന്ദ്രലേഖയെത്തും

പാലയില്‍ ഫ്ളവേഴ്സ് ടിവി സംഘടിപ്പിക്കുന്ന ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്ലില്‍ ഇന്ന് ഗായിക ചന്ദ്രലേഖയും, ഗായകന്‍ വിഷ്ണുരാജും എത്തും. വൈകിട്ട് 6.30മുതലാണ് കലാസന്ധ്യയ്ക്ക് തുടക്കമാകുക. ജൂനിയര്‍ ജാക്സണ്‍ പ്രശാന്തിന്റെ മാന്ത്രിക പ്രകടനങ്ങളും പരിപാടിയ്ക്ക് മാറ്റേകും.
കോമഡി ഉത്സവത്തിലെ ഹാസ്യതാരങ്ങളായ വിപിന്‍ ബാലനും, ഹസീബും ചിരിയുടെ വെടിക്കെട്ട് തീര്‍ക്കാന്‍ എത്തുന്നുണ്ട്. നവംബര്‍ 22നാണ് മുണ്ടുപാലം സുലഭാ നഗറില്‍ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്ലും പുഷ്പോത്സവും ആരംഭിച്ചത്. . മേള ഡിസംബര്‍ മൂന്നിന് അവസാനിക്കും. അമ്യൂസ്മെന്റ് പാര്‍ക്ക്, വ്യാപാരമേള, ഫുട്കോര്‍ട്ട്, അരുമ മൃഗങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടേയും പ്രദര്‍ശനം, പുഷ്പമേള, വാഹനമേള, കലാപരിപാടികള്‍ എന്നിവയാണ് മേളയുടെ പ്രധാന ആകര്‍ഷണം. ശനി ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ രാത്രി ഒമ്പത് മണിവരെയും, മറ്റ് ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി ഒമ്പത് വരെയുമാണ് പ്രദര്‍ശനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here