Advertisement

കാലം മറന്ന നാടന്‍ രുചികളുടെ ചെപ്പ് തുറന്ന് മേളം മറക്കാത്ത സ്വാദ് വരുന്നു

November 28, 2017
2 minutes Read

അരകല്ലില്‍ അരച്ചെടുത്ത അരപ്പ്, ഉരലില്‍ ഇടിച്ച് പൊടിച്ചെടുത്ത മസാല ഇവ ചേര്‍ത്ത് ഒരു കറിയുണ്ടാക്കിയാല്‍ അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. എന്നാല്‍ ഇക്കാലത്ത് ആര്‍ക്കാണ് ഇങ്ങനെ മെനക്കെട്ട് പാചകം ചെയ്യാനൊക്കെ സമയം അല്ലേ? ഇനി അഥവാ സമയം കിട്ടിയാല്‍ തന്നെ ഇങ്ങനെ ബുദ്ധിമുട്ടി പാകം ചെയ്യുന്ന വീട്ടമ്മമാരുണ്ടോ? എന്നാല്‍ കേരളത്തിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഇത്തരത്തില്‍ അല്‍പം മെനക്കെട്ട് തന്നെ പാചകം ചെയ്യാന്‍ 22പേരെത്തുകയാണ്. ഫ്ളവേഴ്സ് ചാനലിലെ മേളം മറക്കാത്ത സ്വാദ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് നാടന്‍ പാചകരീതിയിലൂടെ വ്യത്യസ്തതയുടെ നറുമണം കേരളക്കരയാകെ പരക്കാന്‍ പോകുന്നത്.

ഡിസംബര്‍ 2മുതല്‍ എല്ലാ ശനിയാഴ്ചയും രാത്രി ഏഴ് മണിമുതല്‍ എട്ട് മണിവരൊണ് രുചിയുത്സവം തീര്‍ത്ത് മേളം മറക്കാത്ത സ്വാദ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുക. പരമ്പരാഗത രീതിയില്‍ ചട്ടി, കലം എന്നിവയില്‍ പാകം ചെയ്യേണ്ട വിഭവങ്ങളുടെ ചേരുവകള്‍ തയ്യാറാക്കേണ്ടത് അമ്മിയില്‍ അരച്ചും, പൊടിച്ചുമൊക്കെയാണ്. ഗ്രൈന്ററോ മിക്സിയോ ഷൂട്ടിംഗ് സെറ്റിന്റെ ഏഴയലത്ത് പോലും ഇല്ല. തേങ്ങാപ്പാല്‍ എടുക്കണമെങ്കില്‍ അത് നിലത്തിരുന്ന് ചിരവയില്‍ ചിരകി തോര്‍ത്തില്‍ പിഴിഞ്ഞ് തന്നെയെടുക്കണം. ഇന്നത്തെ തലമുറ കണ്ടിട്ടില്ലാത്ത പാചക രീതികളേയും കൂട്ടുകളേയും പരിചയപ്പെടുത്തുന്നതിന് പുറമെ രുചിയിലെ പുതുമതേടിയുള്ള ഒരു യാത്രകൂടിയാവും മേളം മറക്കാത്ത സ്വാദ്.

ഇന്ന് നടക്കുന്ന പ്രി കുക്കിംഗില്‍ നിന്ന്

കേരളത്തിന് പുറമെ, ബാംഗളൂര്‍, ചെന്നൈ ദുബായ് എന്നിവിടങ്ങളിലെ ഓഡീഷനില്‍ പങ്കെടുത്ത ഏകദേശം അയ്യായിരത്തോളം പേരില്‍ നിന്നാണ്  22 പാചക രത്നളെ അണിയറ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. പാലട, കുട്ടനാടന്‍ താറാവ് കറി, ഇറച്ചി പത്തല്‍, കോഴിക്കോട് ബിരിയാണി, മീന്‍ വറ്റിച്ചത്, കൊഴിപ്പെരളന്‍, വറുത്തരച്ച കോഴിക്കറി തുടങ്ങിയ 24 വിഭവങ്ങളുടെ ലിസ്റ്റിലെ വിഭവങ്ങളാണ് ഇവര്‍ ഉണ്ടാക്കേണ്ടത്.

 

ഇന്ന് നടക്കുന്ന പ്രി കുക്കിംഗില്‍ നിന്ന്

 

യഥാര്‍ത്ഥ ഷൂട്ടിംഗ് ദിവസത്തിന് തൊട്ട് മുമ്പത്തെ ദിവസം നടത്തുന്ന പ്രീ കുക്കിംഗ് മത്സരത്തില്‍ അസ്സലായി പാകം ചെയ്യുന്ന ആറ് പേരാണ്  ഓരോ ദിവസവും മണീടിലെ കൂറ്റന്‍ സെറ്റില്‍ നടക്കുന്ന യഥാര്‍ത്ഥ മത്സരത്തിന് അര്‍ഹത നേടുക. പ്ലസ്ടു വിദ്യാര്‍ത്ഥിനി മുതല്‍ 50വയസ്സ് പ്രായമുള്ള വീട്ടമ്മവരെ മത്സരാര്‍ത്ഥിയായി എത്തുന്നുണ്ട്.  ഷെഫ് നൗഷാദ് അടക്കമുള്ള പ്രഗത്ഭരാണ് വിധി കര്‍ത്താക്കളായി എത്തുന്നത്. ഇതിന് പുറമെ സ്പെഷ്യല്‍ ഗസ്റ്റായി എത്തുന്ന പാചക വിദഗ്ധര്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ അതേ പടി ഷൂട്ടിംഗ് ഫ്ലോറില്‍ നിന്ന് ഉണ്ടാക്കുകയും വേണം. കൂടാതെ ഓരോ എപിസോഡിലും  പാചക രംഗത്തെ കൗതുകകരമായി കഴിവുള്ളവരേയും പരിപാടിയില്‍ പരിചയപ്പെടുത്തും. ഓരോ ദിവസവും വിജയികളാകുന്നവര്‍ക്കും ഗോള്‍ഡ് മെഡല്‍ സമ്മാനമായി നല്‍കും. ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്നവര്‍ വിജയികളാവും.20ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്  രുചിക്കൂട്ട് തേടിയുള്ള ഈ യാത്രയാത്രയില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത്.

melam marakkatha swad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top