ഭൂമിക്ക് സെന്റിന് 57 രൂപ വിലയിട്ട് പിവി അൻവർ

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ, സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിക്ക് സെന്റിന് 57 രൂപ വിലയിട്ട് പി വി അൻവർ എംഎൽഎ. 2015 വരെ എംഎൽഎ വാങ്ങിയ ഭൂമിക്കാണ് ഈ വിചിത്രമായ വില. ന്യായ വിലയുടെ അടുത്തുപോലും എത്താത്ത തുക കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനേയും എംഎൽഎ വിഡ്ഢിയാക്കിയിരിക്കുകയാണ്.
അനധികൃത ഭൂമി സമ്പാദനത്തിൽ പി വി അൻവറിനെതിരെ റവന്യൂവകുപ്പ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയ ഭൂമിയുടെ വിവരത്തിലൂടെയാണ് പി വി അൻവറിൻറെ അനധികൃത ഭൂമി സമ്പാദനം വ്യക്തമാകുന്നത്. തൃക്കലങ്ങോട്, പെരകമണ്ണ വില്ലേജുകളിലായി 207.84 ഏക്കർ ഭൂമി വാങ്ങിക്കൂട്ടിയെന്ന് എംഎൽഎ തന്നെ സത്യവാങ്മൂലത്തിൽ സമ്മതിക്കുന്നു.
റിയൽ എസ്റ്റേറ്റ് രംഗം ഏറെ പുഷ്ടിപ്പെട്ടിരുന്ന ഇക്കാലയളവിൽ ഇവിടങ്ങളിൽ അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ മാർക്കറ്റ് വില ഉണ്ടായിരുന്ന സമയത്താണ് പി വി അൻവർ ഇത്രയും കുറഞ്ഞ വില ഭൂമിയ്ക്ക് കാണിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here