എല്ലാ വംശീയ വിഭാഗങ്ങളേയും അംഗീകരിക്കണമെന്ന് മ്യാന്മാറിനോട് മാര്‍പാപ്പ

റോഹിങ്ക്യ എന്ന വാക്ക് ഒഴിവാക്കി മാര്‍പാപ്പ മ്യാന്മാറില്. എല്ലാ വംശീയവിഭാഗങ്ങളെയും അംഗീകരിക്കണമെന്നാണ് മ്യാന്മാര് സര്‍ക്കാരിനോട് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടത്. ആ സമാധാനം സമൂഹത്തിലെ ഓരോ വ്യക്തിയുടെയും അവകാശങ്ങളിലും സ്വാഭിമാനത്തിലും അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.മ്യാന്മാറിലെ വിവിധ മതവിഭാഗങ്ങളുടെ നേതാക്കളുമായും മാര്‍പാപ്പ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച യാങ്കോണില്‍ നടക്കുന്ന കത്തോലിക്കാ സമ്മേളനത്തെ മാര്‍പാപ്പ അഭിസംബോധന ചെയ്യും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here