ഓഖി ചുഴലിക്കാറ്റ്; ശബരിമല തീർത്ഥാടകർക്കുള്ള നിർദേശം

കന്യകുമാരി തീരത്ത് ഓഖി ചുഴലിക്കാറ്റെത്തിയതോടെ തെക്കൻ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ന്യൂനമർദ്ദം കേരളത്തിൽ പൊതുവിൽ മഴയും, ശക്തമായ കാറ്റും ഉണ്ടാകും. മഴയുടെ തീവ്രത തെക്കൻ ജില്ലകളായ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളിൽ ആയിരിക്കും കൂടുതൽ അനുഭവപ്പെടുക. ഈ സാഹചര്യത്തിൽ ശബരിമല തീർത്ഥാടകർക്കായി ചില നിർദ്ദേശങ്ങൾ അധികാരികൾ പുറപ്പെടുവിച്ചിട്ടുണ്ട് :
1. വൈകിട്ട് 6നും പകൽ 7നും ഇടയിൽ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കുക
2. മൊബൈൽ ഫോൺ, എമർജൻസി ലൈറ്റ് എന്നിവ ചാർജ് ചെയ്തു സൂക്ഷിക്കുക
3. കാനന പാത തീർഥാടനത്തിനായി ഉപയോഗിക്കാതിരിക്കുക
4. ശക്തമായ മഴ ഉള്ള അവസരത്തിൽ സന്നിധാനത്തും, തിരകെ പോകുവാനും തിരക്ക് കൂട്ടാതിരിക്കുക
5. മരങ്ങൾക്ക് താഴെയും നീരുറവകൾക്ക് മുന്നിലും വിശ്രമിക്കാതിരിക്കുക
6. പുഴയിലും, നീരുറവകളിലും ഇന്നും നാളെയും കുളിക്കുന്നത് ഒഴിവാക്കുക. പമ്പാ സ്‌നാന സമയത്ത് പുഴയിലെ ഒഴുക്ക് ശ്രദ്ധിക്കുക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here