Advertisement

വൻ നാശനഷ്ടം വിതച്ച് തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു

November 30, 2017
Google News 1 minute Read
kerala may recieve rain today only three districts recieved more than average rainfall heavy rain causes massive destruction in southern kerala

തിരുവനന്തപുരം വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോയിൽ മരം ഒടിഞ്ഞു വീണു. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. നെയ്യാറ്റിൻകര കോടതി പരിസരത്ത് ഇപ്പോൾ വീടിന്റെ അതിർത്തിയിൽ നിന്ന മാവ് മരവും വീണ് മാരുതി ആൾട്ടോ 800 , ഇടറോഡിൽ നിന്ന ഇലക്ട്രിക് പോസ്റ്റ് വീണ് തകർന്ന മറ്റൊരു കാറും തകർന്നു.

കൊല്ലത്ത് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരംവീണ് ഒരു ഓട്ടോഡ്രൈവർ മരിച്ചു. അച്ചൻകോവിലിൽ സ്‌കൂളിൽ ലാബിന്റെ മുകളിലേക്ക് മരം ഒടിഞ്ഞു വീണു.

heavy rain causes massive destruction in southern kerala

ഇന്നലെ വൈകീട്ട് 4 മണിക്ക് കടലിൽ പോയ മത്സ്യത്തൊഴിലാളികളിൽ പലരും ഇതുവരെ തിരിച്ചെത്തിയിട്ടില്ല. മത്സ്യത്തൊഴിലാളികൾ 48 മണിക്കൂർ നേരത്തേക്ക് കടലിൽ പോകരുതെന്നു നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങി.

 

heavy rain causes massive destruction in southern kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here