തന്നെ ജിമിക്കി കമ്മല്‍ ബാധിച്ചെന്ന് അഭിഷേക്, എന്റെ തല കണ്ടാല്‍ എല്ലാം ഹിറ്റാണെന്ന് ജൂഡ് ആന്റണി

ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് അഡിക്റ്റായി പോയി താനെന്ന് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. ഈ പാട്ട് കേള്‍ക്കുന്നത് നിറുത്താന്‍ പറ്റുന്നില്ലെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. ഈ ട്വീറ്റിന്റെ ഫോട്ടോ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന് കമന്റായി ജൂഡ് ആന്റണി ജോസഫ് ഇട്ട കമന്റും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ്. എന്റെ തല കണ്ടാല്‍ പിന്നെല്ലാം ഹിറ്റാണെന്നാണ് ജൂഡിന്റെ കമന്റ്.
Current obsession:
Jimikki kammal.
Can’t stop listening to it!!
Awesomeness. #jimikki #newfav #gottagetupandancehttps://t.co/IZoo2qiLci— Abhishek Bachchan (@juniorbachchan) 1 December 2017
ലാല്‍ ജോസ് മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഗാനമാണിത്. പല ഭാഷകളില്‍, ഭാവങ്ങളില്‍ ജിമിക്കി കമ്മല്‍ വൈറലായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here