ഏറ്റവും കൂടുതല്‍ മത്സ്യ തൊഴിലാളികളെ കാണാതായത് പൂന്തുറയില്‍ നിന്ന്

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിപ്പോയ മത്സ്യ തൊളിലാളികളില്‍ കൂടുതല്‍ പേരും പൂന്തുറ ഭാഗത്ത് നിന്ന് കടലില്‍ പോയവരാണ്. വിഴിഞ്ഞത്തു നിന്ന് കടലില്‍ പോയ ആറ് ബോട്ടുകളും നൂറിലേറെ വള്ളങ്ങളും കാണാതായി.
നാവികസേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളും ഡോണിയര്‍ വിമാനങ്ങളും ഇന്നലെ മുതല്‍ പരിശോധന നടത്തുന്നുണ്ട്. ഇന്നലെ അര്‍ദ്ധ രാത്രി രണ്ട് പേര്‍ രക്ഷപ്പെട്ട് എത്തിയിരുന്നു. ബോട്ടിലെ ഇന്ധനം തീര്‍ന്ന തൊഴിലാളികള്‍ നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നാണ് കടലില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയവര്‍ വ്യക്തമാക്കിയത്. കടലില്‍ പലരും നീന്തിപ്പോകുന്നത് കണ്ടതായി വിഴിഞ്ഞത്ത് തിരിച്ചെത്തിയവര്‍ പറഞ്ഞു. കടലിലേക്ക് ആര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് രക്ഷപ്പെട്ട് എത്തിയവര്‍ വ്യക്തമാക്കുന്നത്.
രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് തങ്ങളേയും കൂടി അനുവദിക്കണമെന്നാണ് പൂന്തുറയില്‍ കാണാതായ മത്സ്യബന്ധന തൊഴിലാളികളുടെ ബന്ധുക്കളുടെ ആവശ്യം. ഇവിടെ ഇക്കാരണം ഉയര്‍ത്തിക്കാട്ടി പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.വ്യക്തമായ മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയില്ലെന്നും മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു. അവസാനിച്ചാലും 48മണിക്കൂറിലേക്ക് മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here