അന്തരീക്ഷ മലിനീകരണം; ഡൽഹി സർക്കാരിനെതിരെ ഹരിത ട്രൈബ്യൂണൽ

മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കുന്നതിൽ ആം ആദ്മി സർക്കാർ പരാജയപ്പെട്ടെന്ന് ജസ്റ്റിസ് സ്വതന്ത്ര്യ കുമാർ അധ്യക്ഷനായ ഹരിത ട്രൈബ്യൂണൽ നിരീക്ഷിച്ചു. തലസ്ഥാന നഗരിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുമ്പോഴും നടപടികൾ സ്വീകരിക്കാതെ ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച നടപടിയെ ചോദ്യം ചെയ്താണ് ദേശീയ ഹരിത ട്രൈബ്യൂണൽ ഇത്തരത്തിൽ വിമർശനമുന്നയിച്ചത്.
കഴിഞ്ഞ ദിവസം, അന്തരീക്ഷ മലിനീകരണം രൂക്ഷമാണെന്ന ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ പരാതിയെ തുടർന്ന് ഇന്ത്യ ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്യാൻ നിർബന്ധിതരായിരുന്നു. വായു മലിനീകരണം രൂക്ഷമായിരിക്കുമ്പോൾ ഇവിടെ ക്രിക്കറ്റ് കളി സംഘടിപ്പിക്കരുതായിരുന്നുവെന്നും ഹരിത ട്രൈബ്യൂണൽ നിരീക്ഷിച്ചു. എല്ലാ മാധ്യമങ്ങളിലും വായുമലിനീകരണം രൂക്ഷമാകുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ക്രിക്കറ്റ് ടീമുകൾ മാസ്ക്ക് ധരിച്ച് കളിക്കേണ്ടി വന്നുവെന്നും ട്രൈബ്യൂണൽ പറഞ്ഞു.
48 മണിക്കൂറിനുള്ളിൽ നടപടിയിൽ റിപ്പോട്ട് സമർപ്പിക്കണമെന്ന് ട്രൈബ്യൂണൽ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here