ബംഗാളിലെ ജയിലില്‍ ഐഎസ് ഭീകരന്‍ ജയില്‍ വാര്‍ഡന്റെ തലയറുത്തു

ബംഗാളിലെ അലിപോര്‍ ജയില്‍പുള്ളിയായ ഐഎസ് ഭീകരന്‍ ജയില്‍ വാര്‍ഡന്റെ തലയറുത്തു. 2016 -ല്‍ പിടിയിലായ ഐഎസ് ഭീകരനാണ് കൊല ചെയ്തത്.മുഹമ്മദ് മൊയിസുദ്ദീന്‍ എന്ന വിചാരണ തടവുകാരനാണ് കൊല ചെയ്തത്. ഇയാളെ ഒറ്റയ്ക്ക് ഒരു മുറിയിലാണ് പാര്‍പ്പിച്ചിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വാര്‍ഡന്‍ ഗോവിന്ദ് ചന്ദ്ര ഡേ എന്ന വാര്‍ഡനെയാണ് ഇയാള്‍ കല്ലുകൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. പിന്നീട് മൂര്‍ച്ചയേറിയ കത്തികൊണ്ട് കഴുത്തറുത്തു.
വാര്‍ഡന്റെ അലര്‍ച്ച കേട്ട് ഓടിയെത്തിയ മറ്റു വാര്‍ഡന്മാരും തടവുകാരും ചേര്‍ന്ന് മുഹമ്മദ് മൊസിയുദ്ദീനെ കീഴ്പ്പെടുത്തി. ഗോവിന്ദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സഹതടവുകാരെ കൊല്ലാനും വാര്‍ഡന്മാരെ വധിക്കാനും പദ്ധതി ഉണ്ടായിരുന്നെന്ന് ഇയാള്‍ വെളിപ്പെടുത്തി.
isis terrorist has Attempted to murder Warden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here