Advertisement

അഫ്ഗാനിൽ ചാവേറാക്രമണം; ആറു പേർ മരിച്ചു

December 4, 2017
0 minutes Read
suicide bombing in afghan killed 6

അഫ്ഗാനിസ്ഥാനിൽ രാഷ്ട്രീയ പാർട്ടിയുടെ റാലിക്കിടെ ചാവേർ നടത്തിയ സ്‌ഫോടനത്തിൽ ആറു പേർ മരിച്ചു. 13 പേർക്കു പരുക്കേറ്റു.

നങ്കർഹാർ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തിലാണ് സ്‌ഫോടനം. പ്രസിഡന്റ് അഷ്‌റഫ് ഗനിക്കു പിന്തുണ പ്രഖ്യാപിച്ചു റാലി നടത്തിയ ജനക്കൂട്ടത്തിനിടയിലേക്കു മോട്ടോർസൈക്കിൾ ഓടിച്ചുവന്ന ചാവേർ സ്‌ഫോടനം നടത്തുകയായിരുന്നു.

ഭീകര സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റിനും താലിബാനും നല്ല സ്വാധീനമുള്ള മേഖലയാണ് നങ്കർഹാർ പ്രവിശ്യ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top