ബാബരി മസ്ജിദ് കേസ്; പ്രധാന കേസിൽ അന്തിമവാദം ഇന്ന് തുടങ്ങും

അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ അന്തിമവാദം ഇന്നു തുടങ്ങും. പള്ളി തകർത്തതിന്റെ 25ാംവാർഷികം നാളെ ആചരിക്കാനിരിക്കുകയും പള്ളിനിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിർമിക്കാനുള്ള നീക്കങ്ങൾ ആർ.എസ്.എസ് കേന്ദ്രങ്ങൾ സജീവമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുപ്രിം കോടതി ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നു കേസ് പരിഗണനക്കെടുക്കുക.
അയോധ്യയിൽ പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ചിന്റെ വിധിയ്‌ക്കെതിരായ ഹരജിയാണ് ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസായി കോടതിയുടെ പരിഗണനയിലുള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here