നടിയെ അക്രമിച്ച കേസ്; കുറ്റപത്രം കോടതി സ്വീകരിച്ചു

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു. സാങ്കേതിക പിഴവുകൾ തിരുത്തിയ ശേഷമാണ് അങ്കമാലി മജിസ്‌ടേറ്റ് കോടതിയുടെ നടപടി. ഇനി അത് വിചാരണ കോടതിയിലേക്ക് അയക്കും.
ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഫെബ്രുവരി 17, 2017 നാണ് കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന സിനിമാനടിയുടെ കാറിൽ ഒരു സംഘം അതിക്രമിച്ച് കയറി താരത്തെ അക്രമിക്കുന്നതും, അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും. സംഭവത്തിൽ അക്രമി സംഘത്തിലെ പ്രധാന പൾസർ സുനിയും, സുനിക്ക് ക്വട്ടേഷൻ നൽകിയ നടൻ ദിലീപും ഉൾപ്പെടെ നടിക്കെതിരെയുണ്ടായ അക്രമത്തിൽ ബന്ധമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
court accepts charge sheet against dileep
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here