Advertisement

ഗാന്ധി സമാധിയിൽ രാഷ്ട്രപിതാവിന് പരസ്യ അവഹേളനം; രൂക്ഷ വിമർശനവുമായി കോടതി

December 5, 2017
1 minute Read
Donation box at Rajghat disrespectful

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ കാണിക്കവഞ്ചി സ്ഥാപിച്ച് രാഷ്ട്രപതിയെ പരസ്യമായി അവഹേളിച്ചതിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി. മഹാത്മാഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണിതെന്ന് ഹൈക്കോടതി പറഞ്ഞു.

സംഭാവന നൽകുന്നതിനുള്ള പെട്ടി സ്ഥാപിച്ചത് ആരാണെന്നും അതിൽ നിന്നും ലഭിക്കുന്ന പണം ആർക്കാണ് കിട്ടുന്നതെന്നും രാജ്ഘട്ടിന്റെ സംരക്ഷണ ചുമതല വഹിക്കുന്ന ഗാന്ധി സമാധിസമിതിയോട് കോടതി ചോദിച്ചു. രാജ്ഘട്ട് വേണ്ടവിധം സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യഹർജി പരിഗണിക്കുമ്പോൾ ആണ് ഹൈക്കോടതി ഈ പരാമർശങ്ങൾ നടത്തിയത്.

സ്വദേശികളും വിദേശികളുമായ സന്ദർശകർക്ക് മുൻപിൽ ഇങ്ങനെയാണോ രാഷ്ട്രപിതാവിനോടുള്ള ബഹുമാനം നാം പ്രകടിപ്പിക്കേണ്ടതെന്ന ചോദിച്ച കോടതി കാണിക്കവഞ്ചി അവിടെ നിന്നും എടുത്തു മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഹരിജൻ സേവക് സംഘിനാണ് കാണിക്കവഞ്ചിയിൽ നിന്നുള്ള പണം കിട്ടുന്നതെന്ന് ഗാന്ധി സമാധിസമിതി കോടതിയെ അറിയിച്ചു.

 

Donation box at Rajghat disrespectful

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top