മോനിഷയുടെ ഓര്‍മ്മകള്‍ക്ക് 25വയസ്സ്

ആറ് വര്‍ഷം, കേവലം ആറ് വര്‍ഷമാണ് മോനിഷയെന്ന താരകം മലയാള സിനിമയില്‍ തിളങ്ങി നിന്നത്. എന്നാല്‍ മലയാളികളുടെ കണ്ണീരോര്‍മ്മകളില്‍ മോനിഷ നനവാര്‍ന്ന ഓര്‍മ്മയായിട്ട് ഇന്ന് 25വര്‍ഷം തികയുകയാണ്. 21ാം വയസ്സിലാണ് മോനിഷ വാഹനാപകടത്തില്‍ മരിക്കുന്നത്. ഈ ചെറുപ്രായത്തില്‍ ജീവിതത്തില്‍ നിന്ന് തന്നെ വിട പറയുമ്പോള്‍ താരം വാരിക്കൂട്ടിയത് ദേശീയ പുരസ്കാരംഉള്‍പ്പെടെയുള്ള അംഗീകാരങ്ങളാണ്.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മോനിഷ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. കോഴിക്കോട് ഫൈന്‍ ആര്‍ട്സ് ക്ലബിലെ ഡാന്‍സ് കണ്ടാണ് സംവിധായകന്‍ ഹരിഹരന്‍ നഖക്ഷതങ്ങളിലേക്ക് മോനിഷയെ വിളിക്കുന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ 1987ലെ മികച്ച നടിയ്ക്കുള്ള ഉര്‍വശി പട്ടം മോനിഷയ്ക്ക് ലഭിച്ചു. മലയാളത്തിനു പുറമേ പൂക്കൾ വിടും ഇതൾ (നഖക്ഷതങ്ങളുടെ റീമേക്ക്), ദ്രാവിഡൻ തുടങ്ങിയ തമിഴ് ചലച്ചിത്രങ്ങളിലും, രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ എന്ന കന്നട ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ചെപ്പടി വിദ്യയെന്ന സിനിമയുടെ സെറ്റില്‍ നിന്ന് കൊച്ചിയിലേക്ക് വരുമ്പോഴാണ് മോനിഷയുടെ കാറ് അപകടത്തില്‍പ്പെടുന്നത്. പിന്‍സീറ്റില്‍ അമ്മയുടെ മടിയില്‍ കിടന്ന് ഉറങ്ങിയ മോനിഷ തത്ക്ഷണം മരിച്ചു. നിരന്തരം അപകടങ്ങള്‍ നടന്നിരുന്ന എക്സ്രേ ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. ഈ സ്ഥത്തെ ഇപ്പോഴും മോനിഷ കവലയെന്നാണ് പലരും വിളിക്കുന്നത്.
അപകട കാരണം ഡ്രൈവര്‍ ഉറങ്ങിയതല്ല
മോനിഷയുടെ അപകടമരണത്തെ തുടര്‍ന്ന് അന്ന് മുതല്‍ കേട്ട് കൊണ്ടിരിക്കുന്ന വാര്‍ത്തയാണ് അപകടകാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന്. എന്നാല്‍ അപകടകാരണം ഡ്രൈവര്‍ ഉറങ്ങിയതായിരുന്നില്ല എന്ന വെളിപ്പെടുത്തലുമായി മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി രംഗത്ത് വന്നിരുന്നു.
സംഭവം നടക്കിക്കുമ്പോള്‍ ഡ്രൈവറും താനും ഉറങ്ങിയിരുന്നില്ലെന്ന് ശ്രീദേവി ഉണ്ണി പറഞ്ഞത്. മോനിഷ ഉറക്കത്തിലായിരുന്നു. ഒരു പ്രോഗ്രാമിന്റെ പ്രാക്ടീസിനായി ബാംഗ്ലൂരിലേക്ക് പോകുകയായികുന്നു തങ്ങള്‍.
ഡ്രൈവ്ര ഇടയ്ക്കിടെ പിന്നോട്ട് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം കേട്ട് നോക്കുമ്പോഴേക്കും ഡോറ് തുറന്ന് താന്‍ പുറത്തേക്ക് തെറിച്ച് പോയിരുന്നു. നോക്കുമ്പോള്‍ ഒരു കെഎസ്ആര്‍ടിസി ബസ് കാറിനെ ഇടിച്ച് മുന്നോട്ട് നീക്കി കൊണ്ട് പോകുകയാണ്. ഒരു ഓട്ടോ ഡ്രൈവറാണ് രക്ഷയ്ക്കെത്തിയത്. മോനിഷ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞിരുന്നുവെന്നും ശ്രീദേവി പറഞ്ഞു.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് പറയാനുള്ളത്
അന്ന് അപകടത്തില്‍ ഉള്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പിഎല്‍ഉമ്മച്ചന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ബസ് ദേശീയ പാതയിലേക്ക് കയറിയപ്പോള്‍ തന്നെ മോനിഷയുടെ കാറ് നിയന്ത്രണം വിട്ട് വന്ന് ബസ്സില്‍ ഇടിക്കുകയായിരുന്നു എന്നാണ് ഉമ്മച്ചന്‍ പറഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് തെറിച്ച് പോയ ഉമ്മച്ചന്‍ സ്റ്റിയറിംഗ് വല്ലവിധേയനേയും കൈകളിലാക്കി വണ്ടി നിയന്ത്രിക്കുകയായിരുന്നു. ഉമ്മച്ചനെതിരെ കേസ് എടുത്തെങ്കിലും പിന്നീട് അത് ഒഴിവാക്കുകയായിരുന്നു.
monisha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here