ട്രംപിന്റെ യാത്ര വിലക്കിന് അനുമതി നൽകി സുപ്രീം കോടതി

ആറ് മുസ്ലിം ഭുരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്ക് അമേരിക്കൻ സുപ്രീം കോടതിയുടെ അനുമതി. പരിഷ്‌കരിച്ച യാത്രാ വിലക്കിന് അനുമതി നലകണമെന്ന ട്രംപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
രാജ്യത്തെ വിവിധ കീഴ് കോടതികളിൽ ട്രംപിന്റെ നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിൽ വാദം നടന്നുകൊണ്ടിരിക്കെയാണ് സുപ്രീം കോടതി യാത്രാവിലക്കിന് അനുമതി നൽകിയത്. കേസുകൾ വേഗം തീർക്കണമെന്ന് കീഴ്‌കോടതികൾക്കും സുപ്രീം കോടതി നിർദേശം നൽകി. വൈറ്റ് ഹൗസിന് താത്കാലികാശ്വാസമാണ് കോടതി നടപടി. യാത്രാവിലക്ക് കൊണ്ടു വരാൻ പ്രസിഡന്റിന് അധികാരമുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.
ഛാഡ്, ഇറാൻ, ലിബിയ, ഉത്തരകൊറിയ, സൊമാലിയ, സിറിയ, യമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വെനിസ്വേലയിലെ സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും യു.എസിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് യാത്ര വിലക്ക് ട്രംപ് പരിഷ്‌കരിച്ചത് സെപ്റ്റംബറിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here