സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ വരച്ചുകാട്ടി ശ്രീലക്ഷ്മിയുടെ വേറിട്ട ചിത്രപ്രദർശനം

sreelakshmi art exhibition in cafe pappaya

സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ക്യാൻവാസിൽ പകർത്തി ശ്രീലക്ഷ്മി ഒരുക്കിയ ചിത്രം ശ്രദ്ധയാകർഷിക്കുന്നു. ഓരോ ചിത്രവും പറയുന്നത് ഓരോ സ്ത്രീയുടെ കഥയാണ്.

നാം കടന്നുപോയ അല്ലെങ്കിൽ നാം കണ്ടറിഞ്ഞ നിരവധി കഥകൾ ഓരോ ചിത്രവും നമുക്ക് പറഞ്ഞു തരുന്നു. ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത ഒരു ചിത്രകാരിയാണ് ഈ സൃഷ്ടികൾക്കെല്ലാം പിറകിൽ എന്നത് മറ്റൊരു അത്ഭുതം.

sreelakshmi art exhibition in cafe pappaya

ദുബായിൽ എച്ച്ആർ ഉദ്യോഗസ്ഥയായ ശ്രീലക്ഷ്മി കോളേജിൽ പഠിക്കുന്ന സമയത്ത് മൂന്ന് മാസത്തെ ബേസിക് കോഴ്‌സ് ചെയ്തിരുന്നു. അതുമാത്രമാണ് ചിത്രകലയിൽ ശ്രീലക്ഷ്മി നേടിയ പഠനം.

sreelakshmi art exhibition in cafe pappaya

കുറച്ച് നാൾ മുമ്പ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ‘മീ ടു’ ക്യാമ്പെയിന്റെ ഭാഗമായാണ് ശ്രലക്ഷ്മി ഈ ചിത്രങ്ങൾ വരച്ചുതുടങ്ങിയത്. എന്നാൽ ഓരോ ചിത്രം വരച്ചുതീരുമ്പോഴും മനസ്സിലുള്ളത് പൂർണ്ണമായി വരച്ചുതീർന്നില്ല എന്ന ചിന്ത വരും. അപ്പോൾ അടുത്ത ചിത്രം വരയ്ക്കും. അത്തരത്തിൽ വരച്ച നിരവധി ചിത്രങ്ങളുടെ പ്രദർശനമാണ് ഇപ്പോൾ കഫേ പപ്പായിയിൽ നടക്കുന്നത്.

ആലപ്പുഴ സ്വദേശിനിയായ ശ്രീലക്ഷ്മിയുടെ ആദ്യ പ്രദർശനമാണ് ഇത്. ചിത്രപ്രദർശനം ഡിസംബർ 10 വരെ നീളും.

sreelakshmi art exhibition in cafe pappaya‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More