Advertisement

യശ്വന്ത് സിന്‍ഹ കസ്റ്റഡിയില്‍

December 5, 2017
0 minutes Read
yashwant sinha arrested

മഹാരാഷ്ട്രയില്‍ സര്‍ക്കാറിനെതിരെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അകാലയില്‍ നടന്ന സമരത്തിനിടയിലാണ് അറസ്റ്റ് ചെയ്തത്. 250 തോളം കര്‍ഷകരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോംബെ പോലീസ് ആക്ട് പ്രകാരം കളക്ട്രേറ്റിന്‌ പുറത്ത് സമരം ചെയ്തതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ അകോല പോലീസ് ആസ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നെന്ന് ആരോപിച്ചാണ് സമരം നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top