Advertisement

ഇന്ത്യൻ തീരങ്ങളിൽ ആശങ്കപടർത്തി വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്

December 6, 2017
Google News 1 minute Read
cyclone alert in kerala again

തീരദേശത്ത് നാശം വിതച്ചെത്തിയ ഓഖിക്ക് ശേഷം വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയതായി രൂപം കൊണ്ട ന്യൂനമർദമാണ് ചുഴലിക്കാറ്റ് സൃഷ്ടിക്കുമോയെന്ന ആശങ്കയുണർത്തുന്നത്.

ആൻഡമാനിൽ നിന്നാരംഭിച്ച് ബംഗാൾ ഉൾക്കടൽ തീരത്തെത്തിയ ന്യൂനമർദം തമിഴ്‌നാട്, ആന്ധ്ര തീരത്തെത് ബുധനാഴ്ചയെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇത് ചുഴലിക്കാറ്റായി മാറിയേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ ചുഴലിക്കാറ്റിന് നനൽകാൻ ഉദ്ദേശിക്കുന്ന പേര് സാഗർ എന്നാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അതേസമയം ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കേരളത്തിൽ കടൽക്ഷോഭത്തിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരമാലകൾ നാലര മീറ്റർ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് അടുത്ത 48 മണിക്കൂറിൽ ഏകദേശം 65 കി.മി വേഗതയിൽ തെക്ക് കിഴക്ക് ദിശയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

അതിനാൽ മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും മത്സ്യബന്ധനത്തിന് ഏർപ്പെടരുതെന്നും ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ സ്‌പെഷ്യൽ കൺറോൾ റൂമിൽ നിന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

 

cyclone alert in kerala again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here