ഐഎസ്എൽ മാറ്റിവയ്ക്കണമെന്ന് പോലീസ്

ഈ മാസം 31ന് കൊച്ചിയിൽ നിശ്ചയിച്ചിരിക്കുന്ന ഐഎസ്എൽ മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ്.
31ന് പുതുവൽസരാഘോഷങ്ങൾ നടക്കുന്നതിനാൽ മത്സരത്തിന്റെ സുരക്ഷയ്ക്കായി വേണ്ടത്ര പോലീസിനെ വിട്ടുനൽകാനാവില്ലെന്നാണ് പോലീസ് മത്സര സംഘാടകരെ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കത്ത് സിറ്റി പോലീസ് കമ്മീഷണർ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് കൈമാറി. മത്സരത്തിന്റെ വേദിയോ, തീയതിയോ മാറ്റണമെന്നാണ് കത്തിലെ ആവശ്യം.
31ന് പുതുവത്സര രാത്രിയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ സ്ഥലങ്ങളിൽ ആഘോഷ പരിപാടികൾ നടക്കുന്നുണ്ട്. ഇവക്ക് സുരക്ഷ ഒരുക്കണമെന്നും കത്തിൽ പറയുന്നു.
Police asks to postpone ISL match
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here