Advertisement

ശീതകാല ഒളിമ്പിക്സിലും റഷ്യക്ക് വിലക്ക്

December 6, 2017
1 minute Read
Winter Olympics

2018ല്‍ ദക്ഷിണകൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സിലും റഷ്യക്ക് വിലക്ക്. ദേശീയ ഉത്തേജക ഏജന്‍സിയുടെ അറിവോടെ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ വിലക്ക്.

കുറ്റക്കാരല്ലെന്ന് തെളിയിക്കുന്ന താരങ്ങള്‍ക്ക് സ്വതന്ത്ര്യ പതാകയ്ക്ക് കീഴില്‍ മത്സരിക്കാമെന്ന് ഐഒസി അറിയിച്ചു. 2014ലെ ഉത്തേജക മരുന്നടി വിവാദത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ പാരാലിംപിക്‌സ് മത്സരങ്ങളില്‍ നിന്നും റഷ്യ പുര്‍ണമായി പുറത്താക്കപ്പെട്ടിരുന്നു.2018 ഫെബ്രുവരിയില്‍ ദക്ഷിണകൊറിയയിലെ പ്യോംഗ്ചാംഗിലാണ് ശീതകാല ഒളിമ്പിക്സ് നടക്കുന്നത്.
Russia Banned From Winter Olympics

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top