കേരള യൂണിവേഴ്സിറ്റിയില്‍ വിസിയെ സിന്റിക്കേറ്റംഗങ്ങള്‍ ബന്ധിയാക്കി

കേരള യൂണിവേഴ്സിറ്റിയില്‍ വിസിയെ സിന്റിക്കേറ്റംഗങ്ങള്‍ ബന്ധിയാക്കി . അദ്ധ്യാപക നിയമനത്തിലെ അഴിമതി സംബന്ധിച്ച് വിവരങ്ങള്‍ അംഗങ്ങള്‍ സിന്റിക്കേറ്റില്‍ അവതരിപ്പിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍. കോടതിയുടെ പരിഗണനയിലായതിനാൽ തീരുമാനം പറ്റില്ലെന്ന് വിസി പറഞ്ഞതാണ് അംഗങ്ങളെ ചൊടിപ്പിച്ചത്. 16പേരാണ് യോഗത്തില്‍ പങ്കെടുത്തത്. എല്ലാവരും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. യോഗത്തില്‍ വിജിലൻസ് അന്വേഷണം ഉൾപ്പെടെ ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമം വി സി എതിർത്തു. അജണ്ടയില്‍ ഇല്ലാത്ത വിഷയം ചര്‍ച്ച ചെയ്യാനാവില്ലെന്നാണ് വിസി പറഞ്ഞത്. യോഗം അവസാനിപ്പിച്ച് പുറത്തു പോകാനുള്ള വിസി യുടെ ശ്രമം അംഗങ്ങൾ തടഞ്ഞു. തുടര്‍ന്നാണ് സിന്റിക്കേറ്റംഗങ്ങള്‍ ഇവരെ ബന്ധിയാക്കിയത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇങ്ങോട്ട് മാര്‍ച്ച് നടത്തുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here