Advertisement

ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനം; ട്രംപ്

December 7, 2017
1 minute Read
trump

കാലങ്ങളായി അമേരിക്ക തുടര്‍ന്ന് വന്ന വിദേശ നയത്തെ അവഗണിച്ച് ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു. പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് ഇത് ഇടവരുത്തും. ഡൊണള്‍ഡ് ട്രംപാണ് ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്.ഏഴ് പതിറ്റാണ്ടായി തുടരുന്ന വിദേശനയം മാറ്റിമറിച്ചാണ് ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിക്കുന്നത്. അമോരിക്കയുടെ സഖ്യ രാഷ്ട്രങ്ങള്‍ അടക്കമുള്ള വിവിധ രാഷ്ട്രങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കാതെയാണ് പ്രഖ്യാപനം പുറത്ത് വന്നിരിക്കുന്നത്.

യുഎസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രായേലും പാലസ്തീനും സ്വന്തം തലസ്ഥാനമെന്ന് അവകാശപ്പെടുന്ന സ്ഥലമാണ് ജറുസലേം. ജൂതരും മുസ്ലീംങ്ങളും ക്രിസ്ത്യാനികളും ഒരുപോലെ ജറുസലേമിനെ പുണ്യഭൂമിയായാണ് കണക്കാക്കുന്നത്. പ്രഖ്യാപനം പുറത്ത് വന്നതോടെ പാലസ്തീന്‍ സായുധ സംഘടനയായ ഹമാസ് രണ്ടാം സൈനിക മുന്നേറ്റം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇസ്രയേല്‍ -പലസ്തീന്‍ പ്രശ്നത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണു തന്‍റെ പ്രഖ്യാപനമെന്നാണ് ഡോണള്‍ഡ് ട്രംപിന്‍റെ വാദം. അതിര്‍ത്തി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുഎസ് അന്തിമ നിലപാട് എടുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സിസ് മാര്‍പാപ്പയും യുഎസ് നീക്കത്തെ അപലപിച്ചു.

trump, jerusalem

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top