പരസ്യങ്ങൾക്ക് മാത്രം മോദി സർക്കാർ ചിലവഴിച്ചത് 3,755 കോടി രൂപ

മോദി സർക്കാൻ അധികാരത്തിലേറി മൂന്നു വർഷങ്ങൾ കൊണ്ട് പരസ്യങ്ങൾക്ക് മാത്രമായി സർക്കാർ ഖജനാവിൽ നിന്ന് ചിലവഴിച്ചത് 3,755 കോടി രൂപയെന്ന് റിപ്പോർട്ട്.
വിവരാവകാശ നിയമം ഉപയോഗപ്പെടുത്തി സാമൂഹ്യപ്രവർത്തകൻ രാംവീർ തൻവാർ നൽകിയ ചോദ്യങ്ങൾക്ക് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
2014 ഏപ്രിൽ മുതൽ 2017 ഒക്ടേബർ വരെയുള്ള കാലയളവിൽ പ്രിന്റ് ഇലക്ടോണിക് മീഡിയകളിൽ 37,54,06,23,616,രൂപയാണ് പരസ്യത്തിനായി ചിലവഴിച്ചത്. റേഡിയോ, സിനിമ, ദൂരദർശൻ, ഇന്റർനെറ്റ്, ടെലിവിഷൻ, എസ്എംഎസ് എന്നിങ്ങനെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി മാത്രം 1,656 കോടി രൂപയുടെ പരസ്യങ്ങളാണ് നൽകിയത്.
അച്ചടിമാധ്യമങ്ങളിലൂടെ 1,698 കോടിയുടെ പരസ്യങ്ങളും ഹോർഡിങ്‌സ്, പോസ്റ്ററുകൾ, ലഖുലേഖകൾ, കലണ്ടറുകൾ തുടങ്ങിയവയിലൂടെ 399 കോടി രൂപയുടെ പരസ്യങ്ങളുമാണ് നൽകിയത്. കേന്ദ്രസർക്കാരിന്റെ പ്രധാനപ്പെട്ട പല പദ്ധതികൾക്കും പല മന്ത്രാലയങ്ങൾക്കും നീക്കിവയ്ക്കുന്ന ആകെ തുകയേക്കാൾ കൂടുതലാണ് ഈ തുക.
modi govt spends 3775 crore on ads
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here