Advertisement

ഓഖി; മരണസംഖ്യ ഉയരുന്നു

December 12, 2017
1 minute Read
ockhi ockhi death toll rises ockhi 142 people still missing

ഓഖി ദുരന്തത്തിൽ കോഴിക്കോട് തീരത്ത് നിന്ന് ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി. താനൂരിൽ നിന്ന് കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ഓഖി ചുഴലിക്കാറ്റിൽ മരണം 49 ആയി.

ആറ് മൃതദേഹങ്ങൾ ബേപ്പൂരിലെത്തിച്ചു. ബേപ്പൂർ പുറംകടലിൽ നിന്ന് ഒരു മൃതദേഹം കൂടി അൽപസമയത്തിനകം കരയിലെത്തിക്കും. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത അവസ്ഥയിലാണുള്ളത്. കരയിലെത്തിച്ച മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

ockhi death toll rises

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top