ഇപിഎഫുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ആധാർ നിർബന്ധമല്ലെന്ന് കമ്മിഷണർ

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി (ഇപിഎഫ്) ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ആധാർ നിർബന്ധമല്ലെന്ന് പി എഫ് കമ്മിഷണർ വി പി ജോയി. ഓൺലൈൻ സേവനം ആവശ്യമുള്ളവർ ആധാറുമായി പി എഫ് അക്കൗണ്ട് ബന്ധപ്പെടുത്തണം. അല്ലാത്തവർക്ക് നിലവിലുള്ളതുപോലെ അപേക്ഷ നൽകാവുന്നതാണ്. എന്നാൽ, പിഎഫ് സേവനങ്ങൾ പൂർണമായും ഡിജിറ്റൽവത്കരിക്കുന്ന നടപടികളുമായി അധികൃതർ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളിയുടെ പണം ഇപിഎഫിൽ അടക്കേണ്ട ചുമതല മാത്രമായി തൊഴിലുടമയിൽ നിജപ്പെടുത്താനാണ് ഉദ്ദേശ്യം. മുമ്പ് നിരവധി ഉപയോഗിക്കപ്പെടാത്ത അക്കൗണ്ടുകൾ ജീവനക്കാരുടെ പേരിൽ തൊഴിലുടമകൾ തുടങ്ങുമായിരുന്നു. എന്നാൽ, പേരു വിവരങ്ങൾ കൃത്യമായി നൽകാത്തതിനാൽ അത് തൊഴിലാളിക്ക് പ്രയോജനകരമായിരുന്നില്ല. ആരുടെ പേരിലാണ് തൊഴിലുടമ വിഹിതം അടക്കുന്നുവെന്നു പോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അത് മാറി ഇപ്പോൾ എല്ലാ വ്യക്തികളുടെയും പിഎഫ് അക്കൗണ്ടിനെ ആധാറുമായി ബന്ധപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here