അവള്‍ അവളുടെ അച്ഛനെ നോക്കിയത് പോലെ മറ്റൊരു പെണ്‍കുട്ടി നോക്കിയിട്ടില്ല, സോഹയെ കുറിച്ച് കരീന

സോഹ അലി ഖാന്റെ പുസ്തക പ്രകാശനത്തോട് അനുബന്ധിച്ച് വേദിയില്‍ വാചാലയായി കരീന. കരീനയുടെ ഭര്‍ത്താവ് സെയ്ഫ് അലിഖാന്റെ സഹോദരിയാണ് സോഹ. പുസ്തക പ്രകാശനത്തോട് അനുബന്ധിച്ച് കുടുംബാംഗങ്ങള്‍ ഒരുമിച്ച് ഇരുന്ന് നടത്തിയ സംഭാഷണത്തിലാണ് കരീന സോഹയെ കുറിച്ച് വാചാലയായത്. സോഹ കുടുംബത്തിന്റെ നട്ടെല്ലാണെന്ന മുഖവുരയോടെയാണ് കരീന സംഭാഷണം ആരംഭിച്ചത്. ഇടയ്ക്ക് വച്ച് സോഹയുടെ കണ്ണുകള്‍ നിറയുകയും ചെയ്തു. സോഹയുടെ അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെ കുറിച്ച് കരീന സംസാരിച്ചപ്പോഴായിരുന്നു അത്. സോഹ അലി ഖാന്‍ അച്ഛനെ നോക്കിയത് പോലെ മറ്റൊരു പെണ്‍കുട്ടിയ്ക്കും അച്ഛനെ നോക്കാന്‍ പറ്റില്ലെന്നും, താന്‍ ഒരു മകളാണ് എന്നാല്‍ സോഹയെ പോലെ അച്ഛനെ നോക്കാന്‍ എനിക്ക് കഴിയുമോ എന്ന് അറിയില്ലെന്നുമാണ് കരീന വേദിയില്‍ വച്ച് പറഞ്ഞത്. സോഹ കുടുംബത്തിന് നല്‍കുന്ന പിന്തുണ പറഞ്ഞറിയിക്കാനാവില്ല. സോഹ നിശ്ചയ ദാര്‍ഢ്യമുള്ള പെണ്‍കുട്ടിയാണെന്നും കരീന പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here